ഒരേസമയം നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും തീരുമാനം എടുത്ത് റോജർ ഫെഡറർ എന്ന 41 കാരൻ ടെന്നീസ് ഇതിഹാസം തന്റെ 24 വർഷത്തെ കരിയർ അവസാനിപ്പിക്കുകയാണ്. കൂടുതൽ ആവേശത്തോടെ ടെന്നീസ് നെ സ്നേഹിച്ചു കൊണ്ടു തന്നെ. അദ്ദേഹം എഴുതിയ ഹൃദയ സ്പർശി യായ ഒരു കത്ത് വായിച്ചു.
അതിൽ,
" THIS IS A BITTERSWEET DECISION., BECAUSE I WILL MISS EVERYTHING THE TOUR HAS GIVEN ME. BUT AT THE SAME TIME THERE IS SO MUCH TO CELEBRATE."
എന്ന വാചകമാണ് ഈ കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്.
ജീവിതം ഒരേ സമയം നഷ്ടങ്ങളുടെയും നേട്ടങ്ങളുടേതും ആണെന്ന് തിരിച്ചറിഞ്ഞാൽ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആകും. ചിലർക്ക് അതു നഷ്ടങ്ങളുടേത് മാത്രം ആകുമ്പോൾ നിരാശയ്ക്കും ആത്മഹത്യയ്ക്കും വഴി തുറക്കും. മറ്റു ചിലർക്ക് അതു നേട്ടങ്ങളുടേത് മാത്രമാണെന്ന് ചിന്ത ഉണ്ടാകുമ്പോൾ അഹങ്കാരവും ദാർഷ്ട്യവും ഒറ്റി കൊടുക്കലുകളും വെട്ടി പിടുത്തങ്ങളും പതിവാകും.
"കൊണ്ടും കൊടുത്തും ജീവിതം ആസ്വദിക്കുക " (പ്രഭാ 14:16) എന്ന വചനം റോജറിന്റെ ജീവിതത്തിൽ സംഭവിച്ചതിന്റെ പരിണിത ഫലമാണ് ഇങ്ങനെ സംതൃപ്തിയുടെ, നന്ദിയുടെ, ആത്മ നിർവൃതിയുടെ ഒക്കെ ഭാവമായി ഒരു തുറന്ന കത്ത് എഴുതാൻ അയാൾക്ക് കഴിഞ്ഞത്.
1500 ഓളം മാച്ചുകൾ കളിച്ച് സ്വന്തം പേരിൽ കുറെ അധികം റെക്കോർഡ്കളും സ്ഥാപിച്ച് സന്തോഷത്തോടെ പടിയിറങ്ങുമ്പോൾ ഈ മനുഷ്യൻ നമ്മെ ഓർമ്മിപ്പിക്കുന്ന ചില ജീവിത യഥാർഥ്യങ്ങൾ ഉണ്ട്..
ചിലത് നേടാൻ ചിലത് നഷ്ടപ്പെടുത്തണം
ചില കാര്യങ്ങളിൽ നിന്ന് സമയം ആകുമ്പോൾ പിൻമാറണം
നമ്മുടെ പരിമിതികൾ ധൈര്യപൂർവ്വം അംഗീകരിക്കണം
ചെയ്യുന്ന ജോലിയിൽ സമർപ്പണം, ആത്മാർഥത ഇവ ഉണ്ടായാൽ വിരമിക്കുമ്പോൾ ആത്മാഭിമാനവും സന്തോഷവും ഉണ്ടാകും.
നഷ്ടങ്ങളുടെ കയ്പ്പിനെക്കാൾ നേട്ടങ്ങളുടെ മധുരത്തെ നോക്കി ഊർജ്യ സ്വലരാകണം.
അപ്പോൾ 24 വർഷങ്ങൾ 24 മണിക്കൂർ പോലെ കടന്നു പോയി എന്ന് റോജർ പറഞ്ഞപോലെ നമ്മുടെ ജീവിതവും അത്രമേൽ ആസ്വദിക്കാൻ പറ്റും..
ഏവർക്കും ദൈവാനുഗ്രഹം നേർന്നു കൊണ്ട്
Sr. Adv. Josia SD
Comments