top of page
Writer's pictureCarlo tv

പ്രകാശത്തിന്റെ പുൽക്കൂട്


മുതലക്കോടം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഒരു ക്രിസ്തുമസ് കൂടി.വിണ്ണിലെ വെണ് നക്ഷത്രം മണ്ണിലേക്ക്, മനുഷ്യന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിവന്ന വെളിച്ചത്തിന്റെ ഉത്സവം..!!ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും തിരുപ്പിറവി ആലേഖനം ചെയ്ത പുൽക്കൂടുമായി ക്രിസ്മസിനെ വരവേൽക്കുവാൻ മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി കഴിഞ്ഞു. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും യോഹന്നാൻ 8 : 12. എന്ന വചനത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് പരമ്പരാഗത ശൈലിയിൽ നിന്നും വ്യത്യസ്തമായി പരിപൂർണ്ണമായി ഇലക്ട്രിക് ലൈറ്റുകൾ ഉപയോഗിച്ച് മുതലക്കോടത്തെ ഒരുപറ്റം യുവാക്കൾ അണിയിച്ചൊരുക്കിയ “പ്രകാശത്തിൻറെ പുൽക്കൂട് “ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നു. ജാതിമതഭേദമന്യേ അനേകായിരം വിശ്വാസികൾ അനുദിനം പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിക്കുന്ന മുത്തപ്പന്റെ തിരുനടയിൽ ഈ വർഷത്തെ പുൽക്കൂട് കാഴ്ചയുടെ വർണ്ണ വിസ്മയം തീർക്കുന്നു. ഇടവക വികാരി Rev. Dr. George Thanathuparambil, അസിസ്റ്റൻറ് വികാരിമാരായ Fr. Peter Paremman, Fr. Justin Chettoor എന്നിവർ പുൽക്കൂട് നിർമ്മാണത്തിന് നേതൃത്വം നൽകി.


4 views0 comments

留言


bottom of page