top of page

നിത്യജീവനിൽ തല്പരരാകാൻ പരിശീലനം വേണം- മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

Writer's picture: Carlo tvCarlo tv

ആറായിരത്തോളം വൈദികരെ പരിശീലിപ്പിച്ച് സഭയ്ക്കും സമൂഹത്തിനും വലിയ അനുഗ്രഹകാരണമായിത്തീർന്നിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ വിദ്യാപീഠങ്ങളിൽ ഒന്നായ ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സുവർണജൂബിലി കേരളസഭയ്ക്കും ആഗോളസഭയ്ക്കും ആനന്ദദായകമാണ് എന്ന് സീറോ മലബാർ സെമിനാരി കമ്മീഷൻ അംഗവും കോതമംഗലം രൂപതാധ്യക്ഷനുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസ്താവിച്ചു. സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി കാർമൽഗിരി ഓഡിറ്റോറിയത്തിൽ വച്ച് വരാപ്പുഴ അതിരൂപതാധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ച കൃതജ്ഞതാബലിയിൽ റവ. ഡോ. ജോസഫ് കാരിക്കശ്ശേരി, റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട് റവ. ഡോ. സുജൻ അമൃതം, വൈസ് പ്രസിഡണ്ട് റവ. ഡോ. ജോൺസൺ ആച്ചാണ്ടി, സെമിനാരി റെക്ടർമാരായ റവ. ഡോ. ചാക്കോ പുത്തൻപറമ്പിൽ, റവ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, റവ. ഡോ. ബോസ്കോ ഒസിഡി എന്നിവരും ഒട്ടനവധി വൈദികരും സഹകാർമികരായി. നിത്യജീവന് ഉതകുന്ന മൂന്നു കാര്യങ്ങളിൽ വൈദികാർത്ഥികൾക്ക് ശരിയായ രീതിയിൽ പരിശീശനം ലഭിക്കേണ്ടതുണ്ട് എന്ന് ദിവ്യബലിമധ്യേ നടന്ന വചനപ്രഘോഷണത്തിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വ്യക്തമാക്കി:

വൈദികാർത്ഥികളെ വിശ്വാസത്തിൽ ആഴപ്പെടുത്താൻ ഇൻസ്റ്റിറ്റ്യൂട്ടിനും അധ്യാപർക്കും ഉത്തരവാദിത്വമുണ്ട്. ദൈവവചനത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് അതു ശാസ്ത്രീയമായും വിശ്വാസത്തോടെയും വായിച്ചുപഠിച്ച് വചനം പ്രഘോഷിക്കാൻ അർത്ഥികളെ പ്രാപ്തരാക്കണം. കൂദാശകളെ, പ്രത്യേകിച്ച് പരിശുദ്ധ കുർബാനയെ, സഭയുടെ ഐക്യത്തിൻ്റെ പ്രതീകമായി തിരിച്ചറിയാനും ശരിയായ രീതിയിൽ അവ പരികർമം ചെയ്യാനുമുള്ള പരിശീലനം അർത്ഥികൾക്കു ലഭിക്കേണ്ടതുണ്ട്.


103 views0 comments

Comments


bottom of page