top of page

ഡല്‍ഹിയില്‍ ക്രൈസ്തവദേവാലയം തകര്‍ത്തത് ഖേദകരം. കോതമംഗലം രൂപത.


ree

ഡല്‍ഹി അന്ധേരിയമോഡിലുള്ള സീറോ മലബാര്‍ സഭയുടെ ലിറ്റില്‍ ഫ്ലവര്‍ ദേവാലയം തകർത്ത സംഭവം അപലപനീയമാണെന്ന് കോതമംഗലം രൂപത.


13 വര്‍ഷത്തോളമായി വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള തിരുകർമ്മങ്ങൾ നടക്കുന്ന പള്ളിയും അനുബന്ധകെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റിയത് പ്രതിഷേധാർഹമാണ്.


സ്ഥലത്തിന്റെ രേഖകള്‍ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഭാരതത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന് കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.


പള്ളി സംരക്ഷിക്കണമെന്ന കോടതി വിധി നിലനിൽക്കെ നിയമപാലകർ തന്നെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിൽ പ്രവർത്തിച്ചത് തികച്ചും ഖേദകരമാണ്. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും മതേതരത്വ കാഴ്ചപ്പാടുകളെയും മുറിവേൽപ്പിച്ച ഈ നടപടിയിലുള്ള കോതമംഗലം രൂപതയുടെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Comments


bottom of page