top of page
Writer's pictureCarlo tv

മൂവാറ്റുപുഴ നിർമല കോളേജിനെതിരെ നടക്കുന്ന പ്രവർത്തനങ്ങൾ അപലപനീയം



മധ്യകേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനവും അനേകായിരം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുകയും ചെയ്യുന്ന മുവാറ്റുപുഴ നിർമല കോളേജിനെതിരെ നടക്കുന്ന പ്രവർത്തനങ്ങൾ കോളേജിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനും നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ തകർക്കുവാനുമു ള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. കോളേജിനകത്ത് തന്നെ നിസ്കരിക്കുന്നതിനുള്ള സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന സമരം അനാവശ്യവും ജനാധിപത്യവിരുദ്ധവും സ്ഥാപനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റവും ആണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്ന യാതൊരു വിധത്തിലുള്ള പ്രവർത്തനങ്ങളും അനുവദിച്ചു തരുന്നതല്ല.അത്തരം പ്രവർത്തനങ്ങൾക്കെതിരെ ശ്കതമായ രീതിയിൽ യുവദീപ്തി കെ.സി.വൈ.എം കോതമംഗലം രൂപത പ്രതിഷേധം രേഖപ്പെടുത്തുന്നു.


യുവദീപ്തി കെ.സി.വൈ.എം കോതമംഗലം രൂപത

3 views0 comments

Comments


bottom of page