രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് 71 വര്‍ഷമായി മികച്ച അക്കാദമിക നിലവാരവും പാരമ്പര്യവും പുലര്‍ത്തുന്ന മധ്യകേരളത്തിലെ സ്വയംഭരണ പദവിയുള്ള സ്ഥാപനമാണ് മൂവാറ്റുപുഴ നിര്‍മല കോളേജ്. മൂവായിരത്തില്‍പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നിര്‍മല കോളേജ് ഉയര്‍ന്ന മതേതര മൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താന്‍ എന്നും ശ്രദ്ധപുലര്‍ത്തുന്ന സ്ഥാപനമാണ്. കഴിഞ്ഞ ജൂലൈ 26 വെള്ളിയാഴ്ച്ച ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ നിസ്‌കാരം നടത്തുവാന്‍ ഒരു മുറി അനുവദിക്കണം എന്ന ആവശ്യവുമായി പ്രിന്‍സിപ്പലിനെ സമീപിച്ച് അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. കോളേജ് ഇതു പരിശോധിക്കുകയും ഇന്‍ഡ്യന്‍ ഭരണഘടന അനുവദിച്ചു നല്‍കിയിരിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കോളേജ് ഇക്കാലമത്രയും പുലര്‍ത്തിവരുന്ന അതേ നയം തന്നെ തുടരുവാനും, നിസ്‌കാരത്തിനുള്ള പ്രസ്തുത ആവശ്യം ഒരു തരത്തിലും അനുവദിക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊള്ളുകയുമാണ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തില്‍നിന്നും സാമുദായിക രാഷ്ട്രിയ സംഘടനകളില്‍ നിന്നും പ്രത്യേകിച്ച് കത്തോലിക്ക കോണ്‍ഗ്രസ്, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന. അധ്യാപക രക്ഷകര്‍ത്ത സമിതി, വൈദിക- അല്മായ പ്രതിനിധികള്‍, മറ്റ് മതനേതാക്കള്‍ തുടങ്ങിയവര്‍ നല്‍കിയ പിന്തുണ നന്ദിയോടെ ഓര്‍ക്കുന്നു. പ്രസ്തുത വിഷയത്തിന്മേല്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ അത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
top of page
bottom of page
コメント