top of page
Writer's pictureCarlo tv

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിൽ നിർണായകമായ ക്രൈസ്തവ ദേവാലയത്തിന്റെ ചരിത്രം


റോക്കറ്റ് സ്റ്റേഷന് വേണ്ടി ദേവാലയം വിട്ടുതരുമോ എന്ന് വിക്രം സാരാഭായ് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ വിട്ടുകൊടുത്തവരാണ് തിരുപനന്തപുരം ലത്തീൻ രൂപതയിലെ വിശ്വാസികൾ. അവരെയാണ് വിഴിഞ്ഞം സമരത്തിന്റെ പേരിൽ വികസനവിരോധികളായി മുദ്രചാർത്താൻ ശ്രമിക്കുന്നത്.


1960 കളിൽ തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു തുമ്പ. എന്നാൽ രാജ്യത്തെ ബഹിരാകാശ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഈ സ്ഥലം ഭൂമിയുടെ മാഗ്നെറ്റിക് ഇക്വേറ്ററിനോട് അടുത്തായതിനാൽ വളരെ പ്രധാനപ്പെട്ടതായിരുന്നു; വിക്രം സാരാഭായ്, ഏറെ വൈകാതെ അക്കാലത്തു തിരുവനന്തപുരം രൂപതയുടെ ബിഷപ്പായിരുന്ന റവ. പീറ്റർ ബെർണാഡ് പെരേരയുമായി ഒരു കൂടിക്കാഴ്ച നടത്തി.ബഹിരാകാശ ഗവേഷണത്തിനായി ആ ദേവാലയം വിട്ടുതരാൻ അപ്പോൾ തന്നെ ബിഷപ്പ് സമ്മതിച്ചു.ആ പരിസരത്തുണ്ടായിരുന്ന

മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ജോലി വാഗ്ദാനം

ചെയ്യപ്പെടുകയും അവരും അവിടെനിന്ന് മാറിത്താമസിക്കുകയും ചെയ്തു. തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ച് സ്റ്റേഷന്റെ (TERLS) ആദ്യത്തെ യൂണിറ്റ്

ആ പള്ളിയിലായിരുന്നു, പിന്നീട് അതിനെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം(VSSC) എന്ന് നാമകരണം ചെയ്തു. ഇതിനെക്കുറിച്ചു കലാം

ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: "സെന്റ് മേരി മഗ്ഡലീൻ പള്ളിയിൽ തുമ്പ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യത്തെ ഓഫീസ് സ്ഥാപിച്ചു.

അവിടുത്തെ പ്രാർത്ഥന മുറി എന്റെ ആദ്യത്തെ ലബോറട്ടറിയായിരുന്നു, ബിഷപ്പിന്റെ മുറി എന്റെ ഡിസൈൻ ആൻഡ് ഡ്രോയിംഗ് ഓഫീസ്

ആയിരുന്നു."


തുമ്പ ഗവേഷണ കേന്ദ്രത്തിന്റെ ചരിത്രത്തെക്കുറിച്ച് കലാം പറയുന്നതിങ്ങനെയാണ്, “1960 കളിൽ തിരുവനന്തപുരം നഗരത്തിന്റെ

പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു തുമ്പ. എന്നാൽ രാജ്യത്തെ ബഹിരാകാശ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം, ഈ സ്ഥലം ഭൂമിയുടെ കാന്തിക മധ്യരേഖയോട് വളരെ അടുത്തായതിനാൽ അസാധാരണമായിരുന്നു. റെയിൽ‌വേ ലൈനിനും കടൽത്തീരത്തിനും

ഇടയിലാണ് തുമ്പയിൽ തിരഞ്ഞെടുത്ത സൈറ്റ്, രണ്ടര കിലോമീറ്റർ ദൂരം, 600 ഏക്കറോളം സ്ഥലം.എന്നിരുന്നാലും, ഒരു പ്രശ്നമുണ്ടായിരുന്നു. ഈ പ്രദേശത്ത്, സെന്റ് മേരി മഗ്ഡലീനയുടെ ഒരു വലിയ പുരാതന ദേവാലയവും ഒരു ബിഷപ്പ് ഹൗസും ഉണ്ടായിരുന്നു, അതിന്റെ സൈറ്റ് ഏറ്റെടുക്കേണ്ടതുണ്ട്”.


ഈ സ്ഥലത്തെ യഥാർത്ഥ പള്ളി 1544 ൽ സെന്റ്. ഫ്രാൻസിസ് സേവ്യർ സ്ഥാപിച്ചതാണ്. 1644 ൽ, പള്ളി സെന്റ് ബെർത്തലോമിയോയുടെ പേരിൽ

പുനർനാമകരണം ചെയ്യപ്പെടുകയും പോർച്ചുഗീസ് ആധിപത്യത്തിൽ ജെസ്യൂട്ട് പുരോഹിതരുടെ കീഴിൽ കൊണ്ടുവരികയും ചെയ്തു. 1858-ൽ മാർപ്പാപ്പയുടെ തീരുമാനപ്രകാരം ഇത് പുതുതായി രൂപീകരിച്ച കൊച്ചി

രൂപതയുമായി ചേർന്നു. പിന്നീട് , ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ഒരു പുതിയ പള്ളിയുടെ പണി ആരംഭിച്ചു. അയൽ

സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നാണ് ആർക്കിടെക്റ്റുകളും ശിൽപികളും

വന്നത്. പണി പുരോഗമിക്കുമ്പോൾ ചില മത്സ്യത്തൊഴിലാളികൾ കടൽത്തീരത്ത് സെന്റ് മേരി മഗ്ദലനയുടെ ഒരു പ്രതിമ കണ്ടു. വിചിത്രമായി

തോന്നാമെങ്കിലും ഒരു തടി തൂണും കടൽത്തീരത്തു വന്നടിഞ്ഞു. ആ രൂപം വെഞ്ചരിച്ച് ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. ഒഴുകിവന്ന തടി കഷ്ണം ഫ്ലാഗ്

പോസ്റ്റായി പള്ളിയുടെ മുൻപിൽ സ്ഥാപിച്ചു. അന്നുമുതൽ, ഈ ദേവാലയം സെന്റ് മേരി മഗ്ഡലീൻ ചർച്ച് എന്നാണ് അറിയപ്പെടുന്നത്.


കലാമിന് പറയാൻ രസകരമായ ഒരു കഥ ഉണ്ടായിരുന്നു. പ്രൊഫസർ വിക്രം സാരാഭായ് നിരവധി രാഷ്ട്രീയക്കാരെയും ബ്യൂറോക്രാറ്റുകളെയും സന്ദർശിച്ച് ബഹിരാകാശ ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾക്കായി ഒരു സ്ഥാപനം

ആരംഭിക്കുന്നതിനുള്ള സ്ഥലം തേടി. പക്ഷേ, സ്ഥലത്തിന്റെ സെന്സിറ്റിവിറ്റി

കാരണം അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് അദ്ദേഹത്തോട് തിരുവനന്തപുരം ബിഷപ്പിനെ കാണാൻ ആവശ്യപ്പെട്ടത്. അക്കാലത്ത് റവ.


പീറ്റർ ബെർണാഡ് പെരേരയായിരുന്നു തിരുവനന്തപുരം ബിഷപ്പ്. പ്രൊഫ.

വിക്രം സാരാഭായിയും ബിഷപ്പുമായുള്ള കൂടിക്കാഴ്ച ഒരു ശനിയാഴ്ചയായിരുന്നു . അവിടെവച്ച് അവർക്ക് കൃത്യമായ ഉത്തരം നൽകുന്നതിനുപകരം, വളരെ ഹൃദ്യമായിത്തന്നെ ബിഷപ്പ് അവരോട് തുടർന്നു

വരുന്ന ഞായറാഴ്ചയിലെ വി.കുർബ്ബാനയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു, ഞായറാഴ്ച്ച വി.കുർബ്ബാന മദ്ധ്യേ അദ്ദേഹം ഇടവകക്കാരോട് ഈ ശാസ്ത്ര

ദൗത്യത്തെക്കുറിച്ച് വിശദീകരിക്കുകയും അവരോട് അനുമതി ചോദിക്കുകയും ചെയ്തു.

ബിഷപ്പ് അവരോട് ഇങ്ങനെയാണ് സംസാരിച്ചത്, “എന്റെ മക്കളേ,ബഹിരാകാശ ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾക്കായി നമ്മുടെ പള്ളിയും

ഞാൻ താമസിക്കുന്ന സ്ഥലവും ആവശ്യപ്പെട്ടുകൊണ്ട് ഒരു പ്രശസ്ത ശാസ്ത്രജ്ഞൻ എന്നോടൊപ്പമുണ്ട്. പ്രിയ മക്കളേ, മനുഷ്യജീവിതത്തെ കൂടുതൽ

സമ്പുഷ്ടമാക്കുന്നതിനുള്ള സത്യം തേടുന്നതാണ് ശാസ്ത്രത്തിന്റെ ദൗത്യം. മതത്തിന്റെ ഉയർന്ന തലം ആത്മീയതയാണ്. എന്നെപ്പോലുള്ള ആത്മീയ

പ്രബോധകർ മനുഷ്യമനസ്സുകളിൽ സമാധാനം സ്ഥാപിക്കാൻ സർവശക്തന്റെ സഹായം തേടുന്നു. ചുരുക്കത്തിൽ, വിക്രം ചെയ്യുന്നതും ഞാൻ ചെയ്യുന്നതും

ഒന്നുതന്നെയാണ് - ശാസ്ത്രവും ആത്മീയതയും മനസ്സിലും ശരീരത്തിലും മനുഷ്യന്റെ അഭിവൃദ്ധിക്കായി സർവ്വശക്തന്റെ അനുഗ്രഹം തേടുന്നു. ആറുമാസത്തിനുള്ളിൽ നമുക്ക് പുതിയ പള്ളിയും താമസസ്ഥലവും വിക്രം

സാരാഭായ് വാഗ്ദാനം ചെയ്യുന്നുണ്ട്. കുട്ടികളേ, ഒരു ശാസ്ത്രീയ ദൗത്യത്തിനായി അവർക്ക് ദൈവത്തിന്റെ വാസസ്ഥലവും എന്റെ വാസസ്ഥലവും നിങ്ങളുടെ

വാസസ്ഥലവും നൽകാമോ ??”. അൽപനേരം ഒരു പരിപൂർണ്ണ നിശ്ശബ്ദതയായിരുന്നു. പിന്നീട് കേട്ടത് എല്ലാവരുടെയും ഹൃദയത്തിൽ നിന്നുയർന്ന ഒരു "ആമ്മേൻ" ആയിരുന്നു. ആ ശബ്ദം ദേവാലയം മുഴുവൻ മാറ്റൊലി കൊണ്ടു!!.

ഇതിനെത്തുടർന്ന് 1962ൽ ആ സുപ്രധാന സംഭവം നടന്നു. ബിഷപ്പ് റവ.പീറ്റർ ബെർണാഡ് പെരേര, തുമ്പയിലെ പള്ളിത്തുറയിൽ തുമ്പ

ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS) സ്ഥാപിക്കുന്നതിനായി ദേവാലയം സമർപ്പിക്കാനുള്ള സുപ്രധാനമായ തീരുമാനമെടുത്തു.”

കലാമിന്റെ ഓഫീസായി മാറിയ ബിഷപ്പ് ഹൗസിലെ ആ ചെറിയ മുറിയിൽ ഒരു മേശയും കസേരയുമൊഴികെ എടുത്തുപറയത്തക്കതായി ഒന്നും തന്നെ ഇല്ലായിരുന്നു. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ വളർച്ചയുടെ

പാതകൾ കലാം രൂപകൽപന ചെയ്തത് അവിടെവച്ചാണ്. ആ മുറി ഇപ്പോഴും അതുപോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോൾ അദ്ദേഹം ഇവിടം സന്ദർശിച്ചിരുന്നു. ആ പഴയ

കസേരയിൽ അദ്ദേഹം വീണ്ടും ഒരിക്കൽക്കൂടി ഇരുന്നപ്പോൾ പതിവുപോലെ ക്യാമെറകണ്ണുകൾ മത്സരിച്ചു മിന്നിമറഞ്ഞു. ഇപ്പോൾ ആ

മുറിയിൽ ചെന്നാൽ അന്നെടുത്ത ഫോട്ടോയും കാണാൻ കഴിയും .വി.എസ്.എസ്. സി യിലെ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഇത് ഒരു

ശ്രീകോവിലാണ് ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം 1963 നവംബർ 21 നാണ് ഇവിടെ

നടന്നത്. കലാം എഴുതി: "നാസയിൽ നിർമ്മിച്ച നൈക്ക്-അപ്പാച്ചെ എന്ന ശബ്ദമുള്ള റോക്കറ്റായിരുന്നു ഇത്. പള്ളി കെട്ടിടത്തിൽ വച്ചാണ് റോക്കറ്റ്

അസ്സെംബിൾ ചെയ്തത്". അസ്സെംബിൾ കഴിഞ്ഞ റോക്കറ്റ്, പള്ളി കെട്ടിടത്തിൽ നിന്ന് ട്രക്ക് വഴി ലോഞ്ച് പാഡിലേക്ക് മാറ്റി. പിന്നീടാണ് ഏറെ

പ്രസിദ്ധമായ രോഹിണി ലോഞ്ച് പാഡിലേക്കുള്ള പേലോഡിന്റെ സൈക്കിൾ യാത്ര നടന്നത്.


പള്ളി കെട്ടിടം ഇപ്പോൾ ഒരു ബഹിരാകാശ മ്യുസിയമാണ്. റോക്കറ്റിന്റെ

മോഡലുകളും അതിലേറെയും ഇന്നവിടെ കാണാൻ കഴിയും. ഏറ്റവും ചെറിയ മോഡലുകളിലൊന്നാണ് ഏറ്റവും പ്രധാനം: കലാം രൂപകൽപ്പന ചെയ്ത

സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ, എസ്‌എൽ‌വി -3. ഇന്ത്യയിലെ ആദ്യത്തെ എസ്‌എൽ‌വി ആയിരുന്നു ഇത്. ലോക മാനദണ്ഡങ്ങൾക്കനുസരിച്ച്

അനുസരിച്ച് ചെറുതാണെങ്കിലും ഇന്ത്യയെ ബഹിരാകാശ യാത്ര ചെയ്യുന്ന രാജ്യങ്ങളിൽ അംഗമാക്കിയത് ഈ കുഞ്ഞനാണ്. കലാം തന്നെ പറഞ്ഞു: "ഒരു ചെറിയ വാഹനം, സംശയമില്ല, പക്ഷേ രാജ്യത്തിന് ഒരു വലിയ കുതിപ്പ്.


ആ കുതിപ്പ് ഒരു ദേവാലയത്തിലാണ് ആരംഭിച്ചത്. റവ. പെരേരയുടെയും അദ്ദേഹത്തിന്റെ ഇടവകയുടെയും ചോദ്യം ചെയ്യപ്പെടാനാകാത്ത പിന്തുണയ്ക്ക് പകരമായി, തുമ്പയ്ക്കടുത്ത് ISRO അവർക്കായി രണ്ട്

പള്ളികൾ പണിതുകൊടുത്തു. ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയുടെ ആർക്കിടെക്റ്റ് കലാം ഇങ്ങനെയാണ് ഇതിനെ ഉപസംഹരിച്ചത്, “ഇന്ന്

നമുക്കിടയിൽ, പ്രൊഫ. വിക്രം സാരാഭായ് ഇല്ല, റവ. ​​പീറ്റർ ബെർണാഡ് പെരേരയും ഇല്ല. സൃഷ്ടകർത്താക്കളും ഈ പുഷ്പത്തെ

പൂവിടാൻ സഹായിച്ചവരുമായവർ - അദ്വിതീയമായ സുഗന്ധം വഹിക്കുന്നവർ”, രാജ്യത്തെ കെട്ടിപ്പടുക്കുവാൻ ഈ രാജ്യത്തെ

യുവജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട്.

വിശ്വാസത്തിന്റെ ആ കൂറ്റൻ കുതിപ്പ് ഒരു ദേവാലയത്തിൽ ആരംഭിച്ചു.സ്വന്തമായി ബഹിരാകാശ ദൗത്യങ്ങൾ ആരംഭിച്ച മറ്റ് വികസിത രാജ്യങ്ങളുമായി തോളോട് തോൾ ചേർന്ന് നിൽക്കാനുള്ള

കഴിവ് ഇപ്പോൾ ഇന്ത്യയ്ക്കുണ്ട്. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. തുമ്പ സെന്റ് മേരി മഗ്ഡലീൻ പള്ളിയിലെ സാധാരണ ഇടവകക്കാരുടെ അസാധാരണ വലിപ്പമുള്ള ഹൃദയത്തിന് നന്ദി!

253 views0 comments

Comments


bottom of page