top of page
Writer's pictureCarlo tv

ഇന്ന് World Nurse's Day..


#തിരുവിതാംകൂറിന്റെ_നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ...

ഇന്ന് World Nurse's Day..

കൊറോണക്കാലത്ത് സ്വന്തം ജീവനെക്കാൾ കൺമുന്നിൽ കൊറോണ യാൽ ജീവനു വേണ്ടി പോരടിക്കുന്ന അപരനു വേണ്ടി സകലതും സമർപ്പിച്ച് അവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വരാൻ നിലകൊള്ളുന്ന ആതുരസേവന രംഗത്ത് പോരാളികളായ നഴ്സ് എന്ന ഓരോ മാലാഖയ്ക്കു മുൻപിലും ആദരവോടെ ശിരസ്സു നമ്മിച്ച് ആശംസകൾ നേരുന്നു..

അതിനോടൊപ്പം തന്നെ കേരളത്തിന്റെ നഴ്സിംഗ് ചരിത്രത്തിലെ അത്രത്തോളം പ്രകീർത്തീക്കപ്പെടാത്ത ഒരു സുവർണ്ണ ഗാഥയെ ഓർമിപ്പിക്കുന്നു .ചരിത്രം മറക്കുന്നവർക്ക്‌ മുൻപിൽ അത് ചൂണ്ടികാട്ടി വിളിച്ചു പറഞ്ഞ് ഓർമ്മപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. തിരുവിതാകൂറെന്ന നാട്ടുരാജ്യത്തിൽ നഴ്സുമാർ എവിടെന്നു വന്നു.????

കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു ???

ആ ചരിത്രം തേടി ചെന്നാൽ എത്തുന്ന കേന്ദ്ര ബിന്ദു പഴയ വിശാല കൊല്ലം രൂപതയുടെ മെത്രാൻ അഭിവന്ദ്യ ദൈവദാസൻ ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ ഒ.സി.ഡി യാണ്. സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് 1800 കളും 1900 കളും അതിനു മുൻപും ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടലും തൊടീലും നിറഞ്ഞു നിന്നിരുന്ന കാലം കേരള ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്.

മേൽ - കീഴ് ജാതിയെന്ന വേർതിരിവ് വാണിരുന്ന വസൂരി വന്നാൽ ദൈവ കോപമെന്നു കരുതി പായിൽ ചുറ്റി കിണറ്റിലും കാട്ടിലും തള്ളിയിരുന്ന കാലത്ത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മികച്ച ആതുരശ്രുശ്രൂഷ ലഭിക്കണമെന്ന കാഴ്ച്ചപ്പാടിൽ അന്നത്തെ മഹാരാജാവ് ശ്രീമൂലം തിരുനാൾ അതിനായി സമീപിച്ചത് തന്റെ സഹൃദ വലയത്തിലെ മെത്രാനായ ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗറിനെയായിരുന്നു. മഹാരാജാവിന് അഭ്യർത്ഥന പരിഗണിച്ച് എല്ലാ മനുഷ്യരെയും മനുഷ്യരായി കണ്ട് ചേർത്തു പിടിച്ച് ശ്രുശ്രൂഷിക്കുന്ന ആതുരസേവന രംഗത്ത് മികച്ചു നിൽക്കുന്നവരെ തേടി അഭിവന്ദ്യ പിതാവ് കടന്നു ചെന്നത് സ്വന്തം സ്വദേശമായ സ്വിസർലാൻഡിലേയക്ക്. അവിടെ 1844 ൽ ഫാ.തിയോഡഷ്യസ് ഫ്ളോറൻറ്റിനിയെന്ന കപ്പൂച്ചിയൻ വൈദീകനാൽ തുടക്കം കുറിക്കപ്പെട്ട ഹോളിക്രോസ് സന്യാസസമൂഹത്തിന്റെ സ്ഥാപക മദർ ജനറലായിരുന്ന മദർ പൗളാബക്കിനോട് 1906 ൽ കത്തു മുഖേന അടിയന്തരമായി നഴ്സുമാരായ 12 കന്യാസ്ത്രീകളെ വിട്ടു തരണമെന്ന് എഴുതി. തുടർന്ന് തന്റെ സ്വദേശമായ സ്വിസർലാൻഡിൽ കടന്നു ചെന്ന് സ്വന്തം സഹോദരൻ ഓസ്റ്റിനുമായി ചേർന്ന് മെൻസിൻങ്ങിൽ മദർ ജനറലുമായി ചർച്ച നടത്തി. അന്ന് വെറും നഴ്സുമാരെയല്ല മറിച്ച് നഴ്സിംഗ് പഠിപ്പിച്ചു നൽകാനും കഴിവുള്ളവരെയാണ് ആവശ്യപ്പെട്ടത്. അങ്ങനെ 1906 നവംബർ 4 ന് ഒരു വലിയ ദൗത്യത്തിന് തുടക്കം കുറിച്ചു കൊണ്ട് അഞ്ച് ഹോളിക്രോസ് കന്യാസ്ത്രീകൾ കപ്പലിലും ട്രെയിനിലുമായി ദേശാന്തരങ്ങൾ പിന്നിട്ട 21 ദിവസത്തെ യാത്രയ്ക്കു ശേഷം കൊല്ലത്ത് എത്തി ചേർന്നു. മദർ പൗളാബക്കിന്റെ നേതൃത്വത്തിൽ ലെയോണി,സിസേറിയ,സലോമി, റീന എന്നിവരായിരുന്നു ആ അഞ്ചു പേർ. കൊല്ലത്തു നിന്ന് ഒരു പകലും രാത്രിയും യാത്ര ചെയ്ത് തിരുവിതാകൂറിലെ ജനറൽ ആശുപത്രിയിലെത്തി സേവനം ചെയ്യാൻ തുടങ്ങി. അവിടെയൊരു നഴ്സിംഗ് സ്ക്കൂളിന് തുടക്കവും കുറിച്ചു. അങ്ങനെ തിരുവിതാംകൂറിലെ നഴ്സിംഗ് പഠനത്തിന് തുടക്കം കുറക്കപ്പെട്ടു.

പിന്നീട് അവർ കൊല്ലത്തെ ആശുപത്രിയിലും തുടർന്ന് 1907, 1910, 1912 ലും 1921 ൽ 29 കന്യാസ്ത്രീകളും സ്വിസർലാന്റിൽ നിന്നും ദേശങ്ങൾ താണ്ടി കപ്പലിലും ട്രെയിനിലുമായി വന്നു ചേർന്നു. ആലപ്പുഴയിലും മാവേലിക്കരയിലും തിരുവല്ലയിലും നാഗർകോവിലിലും നൂറനാട്ടെ കുഷ്ഠരോഗ ആശുപത്രിയിലും സേവനനിരതരായി. തിരുവനന്തപുരത്തെ ജനറലാശുപത്രിയുടെ ഉള്ളിൽ നഴ്സിംഗ് കോർട്ടേഴ്സും ഒരു ചാപ്പലും മഹാരാജാവ് ആ സന്യാസ സമുഹത്തിന് അനുവദിച്ചു നൽകി. ഇന്നും തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിലും മറ്റും സേവനനിരതായി ഓടി നടക്കുന്ന ഹോളിക്രോസ് സിസ്റ്റഴേ്സിനെ കാണാനാകും. കൊട്ടിയത്തെ ഹോളിക്രോസ് ആശുപത്രിയും നഴ്സിംഗ് സ്ക്കൂളും കൊല്ലത്തിന് അവർ നൽകി മികച്ച സംഭാവനകളാണ്. ഓരോ Nurses day യ്ക്കും കേരളത്തിന്റെ നഴ്സിംഗ് ചരിത്രത്തിൽ സ്മരിക്കപ്പെടേണ്ട മഹനീയ വ്യക്തിത്വങ്ങളാണ് ദൈവദാസൻ ആർച്ച ബിഷപ്പ് അലോഷ്യസ് മരിയ ബൻസിഗറും സ്വിസ്സ് മണ്ണിൽ നിന്നും കേരളക്കരയിൽ വന്നു ചേർന്ന അഞ്ച് ഹോളിക്രോസ് കന്യാസ്ത്രീകളും. അവർ തിരുവിതാകൂറിന്റെ നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകളാണ്.

കടപ്പാട്: Clinton Damian Reference : ഞാൻ കണ്ട വിശുദ്ധൻ ആർച്ച് ബിഷപ്പ് ബെൻസിഗർ - ഫാ. ബർണർഡിൻ വല്ലാത്തറ,ഒ.സി.ഡി nhan of God - Fr Philip ,OCD

16 views0 comments

Comments


bottom of page