വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള കാര്യാലയത്തിൻറെ അദ്ധ്യക്ഷനായി മോൺസിഞ്ഞോർ മർച്ചെല്ലോ സെമറാറോയെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു.
ഈ കാര്യാലയത്തിൻറെ അദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ ആഞ്ചലോ ബച്ചു രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ബിഷപ്പ് മർച്ചെല്ലോയെ തെരഞ്ഞെടുത്തത്.
ഇറ്റലിയിലെ ലേച്ചയിലെ മോന്തറോണി സ്വദേശിയായ ബിഷപ്പ് മർച്ചെല്ലോ, അൽബാനോ രൂപതയുടെ മെത്രാനായി സേവനം ചെയ്തു വരുമ്പോളാണ് വിശുദ്ധരുടെ നാമകരണനടപടികളുടെ കാര്യാലയത്തിൻറെ പ്രീഫക്റ്റ് എന്ന പ്രധാനപ്പെട്ട ദൗത്യം ലഭിക്കുന്നത്.
Comments