വത്തിക്കാന്‍ സിറ്റി: മനുഷ്യജീവിതത്തിലും ചരിത്രത്തിലും ദൈവത്തിനുള്ള പരമാധികാരം കത്തോലിക്കര്‍ അംഗീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നികുതി അടയ്ക്കുക എന്നത് പൗരന്റെ കടമയാണ്, അത് രാജ്യം ആവശ്യപ്പെടുന്ന നിയമമാണ്. അതുപോലെ തന്നെ അത്യാവശ്യമാണ് ദൈവത്തിന് മനുഷ്യജീവിതത്തിലും ചരിത്രത്തിലുമുള്ള പരമാധികാരം അംഗീകരിക്കേണ്ടതും. എല്ലാറ്റിന്റെയും മേലുള്ള ദൈവത്തിന്റെ അംഗീകാരത്തെ ആദരിക്കണം. നമ്മുടെ കാലത്തെ എല്ലാ സ്ത്രീപുരുഷന്മാരും ദൈവം സംസാരിക്കുന്നത് കേള്‍ക്കുകയും അവിടുത്തേക്ക് സാക്ഷ്യം വഹിക്കുകയും വേണം. എല്ലാ വിശ്വാസികള്‍ക്കും എക്കാലത്തേക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നവയാണ് ക്രിസ്തുവിന്റെ വാക്കുകള്‍. മാമ്മോദീസായാല്‍ വിളിക്കപ്പെട്ട ഓരോ വ്യക്തിയും സുവിശേഷത്താല്‍ പ്രചോദനം സ്വീകരിക്കണം. ഓരോ ക്രിസ്ത്യാനിയും സാഹോദര്യം വിതയ്ക്കപ്പെടാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ലോകത്ത് സുവിശേഷം വിതയ്ക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് വൈദികരും സന്യസ്തരും അല്മായ സഹോദരങ്ങളും. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ പിന്തുണയ്ക്കുകയും വേണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
മിഷന്‍ ഞായര്‍ ദിനത്തില്‍ വചന സന്ദേശം നല്കുകയായിരുന്നു പാപ്പ. ഇന്നലെ ആചരിച്ച മിഷന്‍ ഞായറിന്റെ പ്രമേയം ഇതാ ഞാന്‍ അയച്ചാലും എന്നതായിരുന്നു.
Comentarios