തൃശ്ശൂർ അതിരൂപത അംഗമായ ബഹു. സെബാസ്റ്റ്യൻ ചാലക്കൽ അച്ചനെ സിറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചു. കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാ പീഠത്തിലെ പ്രൊഫസറും ബെൽജിയം ലുവെൻ കാത്തലിക് യൂണിവേഴ്സിറ്റിയുമായി അഫിലിയറ്റ് ചെയ്ത തൃശൂർ മേരിമാത മേജർ സെമിനാരി എന്നിവിടങ്ങളിലെ വിസിറ്റിംഗ് പ്രൊഫസറുമായ സെബാസ്റ്റ്യൻ അച്ചൻ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റും, കോട്ടയം മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സെബാസ്റ്റ്യൻ അച്ചനെ വത്തിക്കാനിലെ കാത്തോലിക് വിദ്യാഭ്യാസതിനായുള്ള കോൺഗ്രിഗേഷൻ പ്രൊഫസർ ആയി അംഗീകരിച്ചിട്ടുള്ളതാണ്. തൃശ്ശൂർ അതിരൂപതയിലെ കുണ്ടന്നൂർ ഇടവക അംഗമാണ് സെബാസ്റ്റ്യൻ അച്ചൻ...
top of page
bottom of page
Comments