യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ഉപവാസസമരം കെ സി വൈ എം നടത്തുമെന്ന് സമതി അറിയിച്ചു. ഈ വരുന്ന ശനിയാഴ്ച കുട്ടമ്പുഴയിൽ വച്ചാണ് ഉപവാസസമരം. താഴെപ്പറയുന്ന ആവശ്യങ്ങളാണ് സമരക്കാർ മുൻപോട്ടുു വയ്ക്കുന്നത്
കൃഷിയിടങ്ങളിലെ കാട്ടുമൃഗശല്യം തടയുവാനുള്ള നടപടി വേഗത്തിലാക്കുക
കുട്ടമ്പുഴ കീരംപാറ പഞ്ചായത്തുകളെ ബഫർസോൺ ഏരിയയിൽ ഉൾപ്പെടുത്തിയ നടപടി പുനഃപരിശോധിക്കുക
കാർഷികവിളകൾക്ക് നഷ്ടം സംഭവിക്കുമ്പോൾ അവയുടെ നഷ്ടപരിഹാരം കർഷകന് കാലതാമസമില്ലാതെ ലഭ്യമാക്കുക
രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യം
കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കങ്ങൾക്കെതിരെ പ്രതിഷേധം
Date 12-12-2020 സ്ഥലം : കുട്ടമ്പുഴ
Comments