പൈങ്ങോട്ടൂർ സെന്റ്. ആന്റണീസ് ഫൊറോനാ പള്ളിയിൽ,ഇൻഫാമിന്റെ ആദിമുഖ്യത്തിൽ പൈങ്ങോട്ടൂർ ഉറിയൻ പാടശേഖരത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് നെൽ കൃഷിയുടെ വിത്ത് വിതയ്ക്കൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
"സാധാരണ കൃഷിസ്ഥലങ്ങളിൽ എല്ലാ തരിശ് ഭൂമികളും കൃഷി ചെയ്തു നമ്മുടെ സംസ്ഥാനം മുഴുവൻ ഭക്ഷ്യ സ്വയം പര്യാപത് തയിൽ എത്താൻ പരിശ്രമിക്കണമെന്ന് മേജർ ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.
ഇൻഫാം പ്രസിഡന്റ് ജോയി ചെറുകാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇൻഫാം സംസ്ഥാന ഡയറക്ടറും പള്ളി വികാരിയുമായ ഫാ.ജോസ് മോനിപ്പിള്ളി സ്വാഗതം ആശംസിക്കുകയും കോതമംഗലം രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ.തോമസ്.ജെ.പറയിടം പ്രസംഗിക്കുകയും ചെയ്തു. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ്, പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് പള്ളിയുടെ കൈക്കാരൻമാരായ ഫ്രാൻസിസ് നെല്ലിക്കുന്നേൽ,മേജോ കിഴക്കേകുരുവിത്തടത്തിൽ , ഇൻഫാം യൂത്ത് വിങ് പ്രസിഡന്റ് ജോയൽ സുനിൽ തേക്കുംകാട്ടിൽ,AKCC യൂണിറ്റ് പ്രസിഡന്റ് അഡ്വ. തമ്പി പിട്ടാപ്പിള്ളി,പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. പള്ളി അസിസ്റ്റന്റ് വികാരി ഫാ.മാത്യു തറപ്പിൽ, ഫാ. ചാൾസ് കപ്യാരുമലയിൽ, ഫാ. ജെയിംസ് പുലിയുറുമ്പിൽ, ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments