ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിയമപരമായി ഭ്രൂണഹത്യ ചെയ്യാനുള്ള അനുവാദം എടുത്തുകളഞ്ഞ പോളണ്ടിലെ കോൺസ്റ്റിറ്റ്യൂഷൻ ട്രിബ്യൂണൽ ഉത്തരവായി. ജീവന്റെ മൂല്യത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കും, കത്തോലിക്കാ സമൂഹം എക്കാലത്തും നിലകൊണ്ട ജീവനുവേണ്ടിയുള്ള പോരാട്ടങ്ങൾക്കും പ്രോത്സാഹനം നൽകുന്നതാണ് വിധി. ജീവന്റെ ആദ്യനിമിഷം മുതൽ അത് സംരക്ഷിക്കപ്പെടണമെന്നും ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ ഉണ്ടെങ്കിൽ ജീവൻ നശിപ്പിക്കാനുള്ള അനുവാദം കോൺസ്റ്റിറ്റ്യൂഷൻ ഇല്ല എന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ട്രൈബ്യൂണൽ വ്യക്തമാക്കി.
ക്രൈസ്തവ ധാർമികതയുടെയും അടിസ്ഥാന പ്രബോധനങ്ങളെയും ഉറപ്പിക്കലാണ് ഈ വിധി യെന്നും സന്തോഷത്തോടെ ഇതിനെ സ്വാഗതം ചെയ്യുന്നതായും പോളിഷ് ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് ആർച്ചുബിഷപ് സ്റ്റാനിസ്ലാവ് റബേക്കി പറഞ്ഞു. വൈകല്യങ്ങളുമായി പി റക്കുന്ന കുഞ്ഞുങ്ങളെ സഭാ പ്രത്യേക കരുതലോടെ സംരക്ഷിക്കുമെന്നും ഇവരുടെ മാതാപിതാക്കളെ സാധ്യമായ വിധത്തിലെ ല്ലാം സഹായിക്കുമെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.
ജീവന്റെ വില ഉയർത്തിപ്പിടിച്ച് ധീരമായി നിലകൊണ്ട കത്തോലിക്കാ സമൂഹത്തിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടിയ സന്തോഷത്തിലാണ് പോളണ്ടിലെ സഭ.
Comments