top of page
Writer's pictureCarlo tv

കോതമംഗലം രൂപതാഗംമായ ക്ലെരീഷ്യൻ വൈദികന് വത്തിക്കാൻ ബഹുമതി

ക്ലരീഷൻ വൈദീകന് മാർപാപ്പയുടെ പ്രത്യേക ബഹുമതി

ക്ലരീഷ്യൻ സന്യാസസഭയുടെ കേരളത്തിലെ സെൻറ് തോമസ് പ്രോവിൻസ് അംഗമായ ഫാദർ ജോസ് കൂനംപറമ്പിൽ സി.എം.എഫ് ന് ആഗോളസഭയ്ക്കും മാർപാപ്പയ്ക്കും വേണ്ടി സ്തുത്യർഹ സേവനം ചെയ്യുന്ന സന്യസ്ഥർക്ക് നല്കുന്ന പരമോന്നത ബഹുമതിയായ " പ്രൊ എക്ലേസിയ എത്ത് പൊൻന്തിഫിച്ചേ" (Pro Ecclesia Et Pontifice) (തിരുസഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി ) എന്ന ബഹുമതി ലഭിച്ചു. ലെയോ പതിമൂന്നാമൻ മാർപാപ്പ 1888 മുതൽ ആണ് ഈ ബഹുമതി നൽകുവാൻ ആരംഭിച്ചത്. ഫാദർ ജോസ് കൂനംപറമ്പിൽ ക്ലരിഷ്യൻ സഭാംഗമായി ആദ്യ വ്രതവാഗ്ദാനം ചെയ്തതിൻ്റെ 50-ാം വാർഷിക ദിനമായ മേയ് 31 -ാം തിയതി രാവിലെ 9 മണിക്ക് വത്തിക്കാനിൽ മിഷൻ രാജ്യങ്ങൾക്കു വേണ്ടിയുള്ള കാര്യാലയമായ സുവിശേഷ പ്രഘോഷണ തിരുസംഘത്തിൻ്റെ (പ്രൊപ്പഗാന്ത ഫീദേ) അദ്ധ്യക്ഷൻ കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലേ ഈ ബഹുമതിയുടെ ചിഹ്നമായ മെഡൽ ഫാദർ കൂനംപറമ്പിലിനെ അണിയിക്കുകയും അനുബന്ധ മംഗളപത്രം കൈമാറുകയും ചെയ്തു. ഫാദർ കൂനംപറമ്പിൽ കോതമംഗലം രൂപത, പള്ളിക്കാമുറി ഇടവക പരേതരായ കൂനംപറമ്പിൽ ജോസഫിൻറെയും അന്നമ്മയുടെയും മകനാണ്.

2000 ജനുവരി ആദ്യം മുതൽ ഫാദർ കൂനംപറമ്പിൽ സുവിശേഷ പ്രഘോഷണ തിരുസംഘത്തിൽ സഭാ നിയമ വിദഗ്ദ്ധനായി സേവനമനുഷ്ഠിക്കുകയാണ്. 2020 ഏപിൽ 30 ന് അദ്ദേഹം ഔദ്യോഗമായി വിരമിച്ചെങ്കിലും സഭാ നിയമത്തിലെ അദ്ദേഹത്തിൻ്റെ പ്രാഗത്ഭ്യവും ജോലിയിലെ പരിചയവും പരിഗണിച്ച് അധികാരികളുടെ ആവശ്യപ്രകാരം ജോലിയിൽ തുടരവേയാണ് ഈ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചത്.

റോമിലെ പ്രശസ്തമായ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാനിയത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടിയ ശേഷം 1985 മുതൽ 1998 വരെ ബാംഗളൂരിലെ സെൻ്റ് പീറ്റേഴ്സ് സെമിനാരിയിലും മറ്റു വൈദീക പരിശീലന കേന്ദ്രങ്ങളിലും സേവനം അനുഷ്ഠിച്ചു വരവേ 1998 ൽ അന്നത്തെ സുപ്പീരിയർ ജനറൽ ഫാദർ അക്വിലിനോ ബോക്കോസിൻ്റെ (ഫ്രാൻസിസ് മാർപാപ്പാ ഫാദർ ബോക്കോസിനെ പിന്നിട് കർദിനാൾ പദവിയിലേയ്ക്ക് ഉയർത്തി) നിർദ്ദേശപ്രകാരം റോമിൽ എത്തിച്ചേരുകയും തുടർന്ന് സുവിശേഷ പ്രഘോഷണ തിരുസംഘത്തിൽ സേവനം ആരംഭിക്കുകയും ചെയ്തു. അതൊടൊപ്പം താൻ പഠിച്ച ലാറ്ററൻ യൂണിവേഴ്സ്റ്റിയിലും റോമിലെ മറ്റ് ഉന്നത പഠന സ്ഥാപനങ്ങളായ പൊൻന്തിഫിക്കൽ ഓറിയൻറൽ ഇൻസ്റ്റിറ്റ്യുട്ടിലും ക്ലരിഷ്യൻ തിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലും വിസിറ്റിങ്ങ് പൊഫസറായി ഇരുപത് വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.




268 views0 comments

Comments


bottom of page