top of page
Writer's pictureCarlo tv

കർദ്ദിനാൾ ഗംബേത്തി : വത്തിക്കാൻ നഗരത്തിന്റെ പുതിയ വികാരിജനറാൾ


വത്തിക്കാൻ നഗരത്തിനുവേണ്ടിയുള്ള മാർപാപ്പയുടെ വികാരിജനറാളായും , സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായും, സെന്റ് പീറ്റേഴ്സ് ഫാബ്രിക്കയുടെ പ്രസിഡന്റായും കർദ്ദിനാൾ മൗറോ ഗംബേത്തിയെ (55) മാർപാപ്പ നിയമിച്ചു. കർദ്ദിനാൾ ആൻജെലോ കൊമസ്തി വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ഫ്രാൻസിസ്കൻ കൺവെഞ്ച്വൽ സഭാംഗമായ

ഗംബേത്തി അസീസിയിലെ ആശ്രമത്തിന്റെ മുഖ്യസംരക്ഷകൻ എന്ന ചുമതല 2013 മുതൽ 2020 വരെ വഹിച്ചു.2020 നവംബർ 28-ലെ കൺസിസ്റ്ററിയിലാണ് ഫ്രാൻസിസ് മാർപാപ്പ ഗംബേത്തിയെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്.

വടക്കൻ ഇറ്റലിയിലെ ബൊളോഞ്ഞയ്ക്കടുത്തുള്ള സാൽ പിയത്രോ തേർമയിൽ 1965ൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബൊളോഞ്ഞയിലെ യൂണിവേഴ്‌സ്റ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് ബെർഗാമോയിൽ സൈനിക സേവനം അനുഷ്ഠിച്ചു വരവേ 1992ൽ ഇരുപത്തിയേഴാം വയസിൽ ഫ്രാൻസിസ്കൻ ആശ്രമത്തിൽ ചേർന്നു.


1998ൽ നിത്യവ്രതവാഗ്ദാനം നടത്തിയ അദ്ദേഹം 2000ൽ തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് വിവിധ ആശ്രമങ്ങളിൽ സേവനം ചെയ്ത ഗംബേത്തി 2009ൽ എമിലിയ റോമാഞ്ഞ പ്രവിശ്യയുടെ മിനിസ്റ്റർ പ്രൊവിൻഷ്യലായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം 2013ലാണ് ഗംബേത്തി അസീസിയിലെ ആശ്രമത്തിന്റെ സൂക്ഷിപ്പുകാരനായി നിയമിതനാവുന്നത്. 2017 വരെ ഈ ഉത്തരവാദിത്വം നിർവഹിച്ച അദ്ദേഹം 2017 ൽ രണ്ടാം പ്രാവിശ്യവും സൂക്ഷിപ്പുകാരനായി നിയമിതനായി ഈ ശ്രുശ്രൂഷ നിർവഹിച്ചു വരുന്നതിനിടയിലാണ് 2020 ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതിയിലെ ത്രികാലജപമദ്ധ്യേ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്കുയർത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

2020 നവംബർ 25ലെ കൺസിസ്റ്ററിയിൽ കർദ്ദിനാൾ പദവിയിലേക്കുയർക്കപ്പെട്ട ഗംബേത്തി മെത്രാഭിഷേകം സ്വീകരിക്കുന്നത് 2020 നവംബർ 22 നാണ്. അസീസിയിലെ ആശ്രമത്തിന്റെ സൂക്ഷിപ്പുകാരൻ എന്ന നിലയിൽ പ്രശംസാർഹമായ സേവനം കാഴ്ചവച്ച അദ്ദേഹത്തിന്റെ പുതിയ നിയമനത്തിൽ വലിയ പ്രതീക്ഷയാണുള്ളത്.

229 views0 comments

Comments


bottom of page