കോതമംഗലം :കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെയും കോതമംഗലം ധർമ്മഗിരി ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയുടെ പുതിയ പാരിഷ് ഹാളിൽ വച്ച് നടന്ന സൗജന്യ കൊവിഡ് ആന്റിജൻ പരിശോധന ക്യാമ്പ് കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ .തോമസ്. ജെ.പറയിടം ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കുറ്റ്, മദർ സുപ്പീരിയർ സിസ്റ്റർ സെസിൽ എം. എസ്. ജെ , ഡീക്കൻ ജസ്റ്റിൻ ചേറ്റൂർ എന്നിവർ സന്നിഹിതരായിരുന്നു. കോട്ടപ്പടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിദ്ധിക്ക് സഹായത്തിനുണ്ടായിരുന്നു. ജനറൽ കോഡിനെറ്റ്ർ ലൈജു ലൂയിസ്,കോഡിനെറ്റ്ർമാരായ ഡെറ്റി സാബു,നീതൂ സാന്റി,ജെറിൽ ജോസ്, സജിത്ത് ഹിലാരി എന്നിവർക്കൊപ്പം 22 വോളന്റിയർമാരും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
ക്യാമ്പിൽ 50 സ്രവ സാമ്പിളുകൾ പരിശോധിച്ചു. ക്യാമ്പിലെ പരിശോധനകൾക്ക് കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ സിസ്റ്റർ തുഷാര എം. എസ്. ജെ ,സിസ്റ്റർ അഭയ എം. എസ്. ജെ ,സിസ്റ്റർ ഡാനിയ എം. എസ്.ജെ എന്നിവർ നേതൃത്വം നൽകി.
Comments