top of page
Writer's pictureCarlo tv

കരാർ പുതുക്കി വത്തിക്കാനും ചൈനയും

വത്തിക്കാൻ: വിശ്വാസപരമായ കാര്യങ്ങളിൽ വത്തിക്കാനും ചൈനയും തമ്മിൽ നിലവിലുണ്ടായിരുന്ന കരാർ 2020 ഒക്ടോബർ 22ന് പുതുക്കി. ചൈനയിലെ സഭയിൽ മെത്രാന്മാരെ നിയമിക്കാനുള്ള അധികാരം വത്തിക്കാന് ലഭിക്കുന്നത് ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളാണ് കരാറിലുള്ളത്.

2018 സെപ്റ്റംബർ 22ന് പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽവന്ന കരാറാണ് കാലാവധി പൂർത്തിയായതിനെ തുടർന്ന് പുതുക്കുന്നത്.

മെത്രാന്മാരുടെ നിയമനം, ചൈനയിലെ സഭയ്ക്ക് സുഗമമായും സുരക്ഷിതവുമായ സുവിശേഷപ്രഘോഷണം നടത്തുന്നതിനുള്ള അനുകൂല സാഹചര്യമൊ രുക്കൽ, ചൈനയിലെ സഭയും ആഗോള സഭയും തമ്മിലുള്ള പരിപൂർണ ഐക്യം എന്നിങ്ങനെ നിർണായകമായ മൂന്നു ലക്ഷ്യങ്ങളാണ് പ്രസ്തുത കരാറിന്റെ ഭാഗമായുള്ളത്.

കരാർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളും കരാറിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് ആശങ്കകളും ഉയർന്നിരുന്നു.

എന്നാൽ ആശങ്കകളുടെ ആവശ്യമില്ലെന്നും ഈ കരാർ ബനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ മനസ്സിലെ ഒരു സ്വപ്നമായിരുന്നുവെന്നും അത് ഇപ്പോൾ നിറവേറുക യാണെന്നും വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയത്രോ പരോളിൻ പറഞ്ഞു.

ഈ കരാർ തികച്ചും സഭാത്മകവും വിശ്വാസപരവും മാത്രമാണെന്നും, നയതന്ത്രതലത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി.

കരാറിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് പരസ്പര ബഹുമാനത്തോടെയുള്ള രഹസ്യാത്മകത സൂക്ഷിക്കുമ്പോഴും ഈ കരാർ നിലനിൽക്കുന്ന കാലയളവിൽ വത്തിക്കാനും ചൈനയിലെ സഭയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ആവശ്യമായ ക്രിയാത്മക ചർച്ചകൾ തുടരുമെന്നും വത്തിക്കാൻ വൃത്തങ്ങൾ പറഞ്ഞു.

59 views0 comments

Comments


bottom of page