റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇസ്ലാമിക തീവ്രവാദമെന്ന ഭീഷണിക്കെതിരെ ഉയര്‍ത്തെണീക്കണമെന്ന ആഹ്വാനവുമായാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ രംഗത്തെത്തിയത്. ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പോരാടേണ്ട ഭീകര മതഭ്രാന്താണ് ഇസ്ലാമിക തീവ്രവാദമെന്നു കര്‍ദ്ദിനാള്‍ സാറ അല്പം മുന്‍പ് ട്വീറ്റ് ചെയ്തു.
"ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്, അതിനെതിരെ ശക്തിയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പോരാടേണ്ടതുണ്ട്. അവര്‍ തങ്ങളുടെ യുദ്ധം അവസാനിപ്പിക്കില്ല. നിർഭാഗ്യവശാൽ, ആഫ്രിക്കക്കാരായ ഞങ്ങള്‍ക്ക് ഇത് നന്നായി അറിയാം. നിഷ്ഠൂരന്മാർ എപ്പോഴും സമാധാനത്തിന്റെ ശത്രുക്കളാണ്. പാശ്ചാത്യ രാജ്യങ്ങള്‍, ഇപ്പോൾ ഫ്രാൻസ്, ഇത് മനസ്സിലാക്കണം. നമുക്ക് പ്രാർത്ഥിക്കാം". കര്‍ദ്ദിനാള്‍ സാറ ട്വീറ്റ് ചെയ്തു.
സമാനമായ സന്ദേശം അദ്ദേഹം ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നാലായിരത്തിലധികം ആളുകളാണ് കര്‍ദ്ദിനാള്‍ സാറയുടെ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ ഇസ്ലാമിക തീവ്രവാദി അല്ലാഹു അക്ബര്‍ വിളിച്ച് ബസിലിക്ക ദേവാലയത്തില്‍ മൂന്നു ക്രൈസ്തവ വിശ്വാസികളെ ക്രൂരമായി കുത്തികൊലപ്പെടുത്തി മണിക്കൂറുകള്‍ പിന്നിടും മുന്പാണ് അദ്ദേഹത്തിന്റെ ട്വീറ്റെന്നത് ശ്രദ്ധേയമാണ്.
യൂറോപ്പിനെ സാരമായി ബാധിച്ചിരിക്കുന്ന ഇസ്ലാമിക അധിനിവേശത്തിനെതിരെ ഇതിനും മുന്‍പും ധൈര്യസമേതം തുറന്ന പ്രസ്താവന നടത്തിയിട്ടുള്ള തിരുസഭയിലെ അപൂര്‍വ്വ വ്യക്തിത്വമാണ് കര്‍ദ്ദിനാള്‍ സാറയുടേത്. ബൈബിൾ ഉപയോഗിച്ച് അഭയാർത്ഥി പ്രവാഹത്തെ ന്യായീകരിക്കുന്നവർ തെറ്റായ ബൈബിൾ വ്യാഖ്യാനമാണ് നടത്തുന്നതെന്നും ഇസ്ലാം മതം ഭൂരിപക്ഷമായ രാജ്യത്ത് നിന്നാണ് താൻ വരുന്നതെന്നും അതിനാൽ താൻ പറയുന്നതിന്റെ യാഥാർത്ഥ്യത്തെ പറ്റി തനിക്ക് ബോധ്യമുണ്ടെന്നും യൂറോപ്പ് ഇല്ലാതായാൽ ഇസ്ലാം ലോകം കീഴടക്കുമെന്നും കഴിഞ്ഞ വര്‍ഷം വാല്യുവേര്‍സ് ആക്റ്റുലെസ്' എന്ന ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരിന്നു.
Comments