കോതമംഗലം : രാജ്യം മുഴുവൻ കൊടുമ്പിരി കൊണ്ടിരിക്കുന്ന കർഷകപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കോതമംഗലം രൂപതയിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകമായി കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളിലെ ബഫർ സോണിൽ ഉൾപ്പെടുത്തിയ തീരുമാനം പിൻവലിക്കുക, കൃഷിയിടങ്ങളിലെ വന്യമൃഗശല്യം പരിഹരിക്കുക, കർഷകവിളകൾക്ക് നാശനഷ്ടം സംഭവിക്കുമ്പോൾ നഷ്ടപരിഹാരം നൽകുക, കുടിയേറ്റകർഷകരുടെ പട്ടയം പ്രശ്നത്തിനു പരിഹാരം കാണുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യുവദീപ്തി കെ.സി.വൈ.എം കോതമംഗലം രൂപതയിലെ യുവജന നേതാക്കൾ ഏകദിന ഉപവാസ സമരം നടത്തി. രൂപതാ പ്രസിഡന്റ് ശ്രീ. ജിബിൻ ജോർജ് അദ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിനു രൂപത ജനറൽ സെക്രട്ടറി ശ്രീ ജോർബിൻ ബേബി സ്വാഗതം അർപ്പിച്ചു. കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് ശ്രീ ബിജോ പി ബാബു ഉത്ഘാടനം നടത്തി.
ജനസംരക്ഷണസമിതി ഡയറക്ടർ റവ. ഫാ കുര്യാക്കോസ് കണ്ണംപിള്ളിൽ വിഷയവതരണം നടത്തുകയും കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ. തോമസ് പറയിടം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ജനസംരക്ഷണസമിതി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. സിജുമോൻ ഫ്രാൻസീസ്, റവ. ഫാ. പോൾ കളത്തൂർ, റവ. ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ, ശ്രീ ഷൈജു ഇഞ്ചക്കൽ, ശ്രീ.ടോം ചക്കാലക്കുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഈ സമരത്തിൽ രൂപത ഭാരവാഹികളായ ശ്രീ. ജിബിൻ ജോർജ്, ശ്രീ. റോജിൻ മാത്യു, ശ്രീ. സെബിൻ ആന്റണി, കുമാരി ബിബിന ജോസ്, കുമാരി ഫിയോണ ബെന്നി, കുമാരി അനു ഫ്രാൻസിസ് എന്നിവർ ഉപവാസമനുഷ്ഠിച്ചു.
സമാപനസമ്മേളനം കോതമംഗലം രൂപതാദ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉത്ഘാടനം ചെയ്തു. എ.കെ.സി.സി രൂപതാ ഡയറക്ടർ റവ.ഡോ.തോമസ് ചെറുപറമ്പിൽ, ഇൻഫാം രൂപതാ ഡയറക്ടർ ഫാ.റോബിൻ പടിഞ്ഞാറെക്കൂറ്റ്, ശ്രീ.സണ്ണി കടുത്താഴെ,ശ്രീ. ദീപക് ചേർക്കോട്ട് എന്നിവർ സംസാരിച്ചു.
Comments