കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ നിർമ്മല സിവിൽ സർവീസ് അക്കാദമി പ്രവർത്തനമാരംഭിച്ചു. സിവിൽ സർവീസ് പി എസ് സി തുടങ്ങിയ എല്ലാ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥികൾക്ക് മികച്ച നിലവാരത്തിലുള്ള പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജൂലൈ 20ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അക്കാദമിയുടെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. ഉന്നതനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും മികച്ച അധ്യാപകരുമാണ് നിർമ്മല സിവിൽ സർവീസ് അക്കാദമിയുടെ തനിമ. മൂല്യബോധവും സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുജന സേവകരെ വാർത്തെടുക്കുക എന്നുള്ളതാണ് അക്കാദമിയുടെ ലക്ഷ്യം. വെഞ്ചിരിപ്പ് കർമ്മത്തിന് ശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ ടി.കെ ജോസ് IAS അക്കാദമി ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ, എം ജോസഫ് IAS, മൂവാറ്റുപുഴ ഡോ. മാത്യു കുഴൽനാടൻMLA എന്നിവർ സംസാരിച്ചു. രൂപത വികാരി ജനറാൾ മാരായ മോൺ. ചെറിയാൻ കാഞ്ഞിര കൊമ്പിൽ, മോൺ. ഫ്രാൻസിസ് കീരംപാറ എന്നിവർ സന്നിഹിതരായിരുന്നു.
Comments